Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Delay

പുതിയ മുഖ്യമന്ത്രി; തീരുമാനം വൈകില്ലെന്ന് എഐസിസി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ലെ പു​​​തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള പ്ര​​​ക്രി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ​​​ജീ​​​വ​​​മാ​​​യ​​​പ്പോ​​​ഴും ഡ​​​ൽ​​​ഹി​​​യി​​​ലും നീ​​​ക്കം ത​​​കൃ​​​തി. മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തേ​​​ക്കു സാ​​​ധ്യ​​​ത​​​യു​​​ള്ള മൂ​​​ന്നു പ്ര​​​ബ​​​ല​​​രി​​​ൽ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​മാ​​​യും മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​മാ​​​യും ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന വി.​​​ഡി. സ​​​തീ​​​ശ​​​നു​​​വേ​​​ണ്ടി ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സ​​​മ്മ​​​ർ​​​ദം ശ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​മു​​​ണ്ട്.

കേ​​​ന്ദ്ര​​​നി​​​രീ​​​ക്ഷ​​​ക​​​രാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി​​​യ അ​​​ജ​​​യ് മാ​​​ക്ക​​​നും മു​​​കു​​​ൾ വാ​​​സ്നി​​​ക്കും ഇ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടു​​​ന്ന​​​തി​​​ലാ​​​ണ് വേ​​​ണു​​​ഗോ​​​പാ​​​ലി​​​നു സാ​​​ധ്യ​​​ത​​​യേ​​​റു​​​ന്ന​​​ത്. മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് എ.​​​കെ. ആ​​​ന്‍റ​​​ണി​​​യു​​​മാ​​​യി ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ ല​​​ഭി​​​ച്ച സൂ​​​ച​​​ന​​​ക​​​ൾ കേ​​​ന്ദ്ര​​​നി​​​രീ​​​ക്ഷ​​​ക​​​ർ ഇ​​​ന്ന് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും. എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം സം​​​ബ​​​ന്ധി​​​ച്ച് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന് ഇ​​​ന്നു രാ​​​ത്രി​​​യോ നാ​​​ളെ​​​യോ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ലെ ധാ​​​ര​​​ണ​​​ക​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മ​​​ല്ലെ​​​ങ്കി​​​ൽ നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം അ​​​ധി​​​കം വൈ​​​കി​​​ല്ല.

വേ​​​ണു​​​ഗോ​​​പാ​​​ലി​​​നും ര​​​മേ​​​ശി​​​നും സ​​​തീ​​​ശ​​​നും ഒ​​​രു​​​പോ​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​നു​​​ള്ള ക​​​ഴി​​​വും അ​​​ർ​​​ഹ​​​ത​​​യും പാ​​​ർ​​​ട്ടി​​​യോ​​​ടു​​​ള്ള കൂ​​​റും ഉ​​​ണ്ടെ​​​ന്നാ​​​ണു മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, സോ​​​ണി​​​യ, രാ​​​ഹു​​​ൽ, പ്രി​​​യ​​​ങ്ക അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​വി​​​ധി അ​​​റി​​​യു​​​ന്ന​​​തി​​​നു​​​മു​​​ന്പും ശേ​​​ഷ​​​വും നേ​​​രി​​​ട്ടും അ​​​ല്ലാ​​​തെ​​​യും അ​​​നൗ​​​പ​​​ചാ​​​രി​​​ക​​​മാ​​​യി ഇ​​​വ​​​ർ പ​​​ല​​​ത​​​വ​​​ണ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ​​​യും ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ​​​യും സ​​​തീ​​​ശ​​​ന്‍റെ​​​യും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും അ​​​ർ​​​ഹ​​​ത​​​യും താ​​​ത്പ​​​ര്യ​​​വും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു മു​​​ന്നി​​​ലു​​​ണ്ട്.

ജ​​​യി​​​ച്ചെ​​​ത്തി​​​യ 63 പേ​​​രി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​വും വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ പി​​​ന്തു​​​ണ​​​ച്ചേ​​​ക്കു​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. സീ​​​റ്റ് കി​​​ട്ടു​​​ന്ന​​​തി​​​ലും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഫ​​​ണ്ട് ന​​​ൽ​​​കു​​​ന്ന​​​തി​​​ലും ജ​​​യി​​​ച്ചെ​​​ത്തി​​​യ​​​വ​​​രെ സ​​​ഹാ​​​യി​​​ച്ച​​​ത് വേ​​​ണു​​​ഗോ​​​പാ​​​ലാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​ർ പ​​​റ​​​യു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ലും മ​​​ന്ത്രി, മൂ​​​ന്നു ത​​​വ​​​ണ വീ​​​തം എം​​​എ​​​ൽ​​​എ, എം​​​പി എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലെ അ​​​നു​​​ഭ​​​വ​​​വും കെ​​​എ​​​സ്‌​​​യു, യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് മു​​​ത​​​ൽ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വ​​​രെ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​യി​​​ലെ മി​​​ക​​​വും അ​​​നു​​​കൂ​​​ല ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ്. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ഏ​​​റ്റ​​​വും വി​​​ശ്വ​​​സ്ത​​​നെ​​​ന്ന​​​താ​​​കും വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ സാ​​​ധ്യ​​​ത കൂ​​​ട്ടു​​​ന്ന​​​ത്. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​മാ​​​യു​​​ള്ള ഹൃ​​​ദ​​​യ​​​ബ​​​ന്ധം ര​​​ഹ​​​സ്യ​​​മ​​​ല്ല.

അ​​​ടു​​​ത്ത ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും യു​​​പി അ​​​ട​​​ക്ക​​​മു​​​ള്ള ഹി​​​ന്ദി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും മു​​​ന്പാ​​​യി എ​​​ഐ​​​സി​​​സി​​​യി​​​ലെ സം​​​ഘ​​​ട​​​നാ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി ഒ​​​രു ഹി​​​ന്ദി​​​ക്കാ​​​ര​​​ന് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യേ​​​ക്കും.

2017 മു​​​ത​​​ൽ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ നേ​​​തൃ​​​ത്വ​​​ത്തി​​​ന് മ​​​തി​​​പ്പു​​​മു​​​ണ്ട്. 2014 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളി​​​ൽ ത​​​ക​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യെ ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നൂ​​​റു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് വ​​​ള​​​ർ​​​ത്തി​​​യ​​​തി​​​ലും രാ​​​ഹു​​​ലി​​​നെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​ക്കി​​​യ​​​തി​​​ലും വേ​​​ണു​​​വി​​​ന്‍റെ ത​​​ന്ത്ര​​​ങ്ങ​​​ളു​​​മു​​​ണ്ട്.

എ​​​ന്നാ​​​ൽ, മൂ​​​വ​​​രി​​​ലെ ഏ​​​റ്റ​​​വും സീ​​​നി​​​യ​​​ർ നേ​​​താ​​​വെ​​​ന്ന​​​തും പൊ​​​തു​​​സ്വീ​​​കാ​​​ര്യ​​​ത​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വും അ​​​ട​​​ക്ക​​​മു​​​ള്ള മി​​​ക​​​വു​​​റ്റ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കു​​​ണ്ട്. ക​​​രു​​​ണാ​​​ക​​​ര​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ പ​​​യ്യ​​​ൻ മ​​​ന്ത്രി മു​​​ത​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും പി​​​ന്നീ​​​ട് പ​​​ല​​​ത​​​വ​​​ണ ലോ​​​ക്സ​​​ഭ​​​യി​​​ലും ചെ​​​ന്നി​​​ത്ത​​​ല ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ മ​​​തി​​​പ്പു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​രാ​​​ഷ്‌​​​ട്രീ​​​യം മു​​​ത​​​ൽ എ​​​ഐ​​​സി​​​സി​​​യി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി​​​യി​​​ലും ദീ​​​ർ​​​ഘ​​​കാ​​​ല​​​മു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള ആ​​​ത്മ​​​ബ​​​ന്ധ​​​വും ക​​​രു​​​ത്താ​​​ണ്. യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കെ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ പാ​​​ർ​​​ട്ടി​​​യെ വ​​​ള​​​ർ​​​ത്താ​​​ൻ ചെ​​​ന്നി​​​ത്ത​​​ല ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​സാ​​​ര​​​മ​​​ല്ല.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ൽ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​നെ താ​​​ഴെ​​​യി​​​റ​​​ക്കി യു​​​ഡി​​​എ​​​ഫി​​​ന് വ​​​ൻ​​​ വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​തു സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണെ​​​ന്ന​​​താ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഏ​​​റ്റ​​​വും അ​​​ർ​​​ഹ​​​ത നേ​​​ടി​​​ക്കൊ​​​ടു​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ലും പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​ലും വ​​​ലി​​​യ പി​​​ന്തു​​​ണ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ട്.

സ​​​തീ​​​ശ​​​ന് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം നി​​​ഷേ​​​ധി​​​ക്ക​​​രു​​​തെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ സ​​​മീ​​​പി​​​ക്കു​​​ന്നു​​​മു​​​ണ്ട്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ലും സ​​​തീ​​​ശ​​​ൻ മു​​​ന്നി​​​ലാ​​​ണ്. മ​​​ന്ത്രി​​​യാ​​​യി മു​​​ന്പ് പ​​​രി​​​ച​​​യ​​​മി​​​ല്ലെ​​​ങ്കി​​​ലും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ റോ​​​ളി​​​ൽ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ട്.

മു​​​സ്‌​​​ലിം ലീ​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഘ​​​ട​​​ക​​​ക​​​ക്ഷി​​​ നേ​​​താ​​​ക്ക​​​ൾ സ​​​തീ​​​ശ​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വി​​​വി​​​ധ മ​​​ത, സാ​​​മു​​​ദാ​​​യി​​​ക സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ​​​തീ​​​ശ​​​ന് പി​​​ന്തു​​​ണ കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up